
പി എസ് സി അംഗങ്ങള്‍ക്ക് വാരിക്കോരി ശമ്പളം കൊടുത്ത് ചീത്തപ്പേരുണ്ടാക്കുന്നത് അത്ര നല്ലതല്ലെന്ന് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. അടിസ്ഥാനവര്‍ഗത്തെ കൂടെനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ജനപിന്തുണ നേടാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കമ്മ്യൂണിസ്റ്റുകള്‍ക്ക് ആര്‍ഭാടം പാടില്ലെന്ന തീരുമാനമുണ്ടെന്നും അത് ഓര്‍ക്കണമെന്നും മുല്ലക്കര രത്‌നാകരന്‍ വിമര്‍ശിച്ചു. സിപിഐ മുഹമ്മ നോര്‍ത്ത് ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
കെ.ബി ബിമല്‍ റോയ്, കെ.ബി ഷാജഹാന്‍, എസ്. പ്രകാശന്‍, സി.ഡി വിശ്വനാഥന്‍, സി. ജയകുമാരി, ബൈരഞ്ജിത്ത്, ഡി. സതീഷ്, എന്‍.ആര്‍ മോഹിത് എന്നിവര്‍ പ്രസംഗിച്ചു.

