
പാലാ: പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട പാലാ നഗരസഭ ചെയർമാന് ആദ്യ പരാതിയുമായെത്തിയത് പഴയ നഗരസഭ ചെയർമാൻ്റെ വാർഡിൽ നിന്നും .
കേരളാ കോൺഗ്രസ് (എം) ഒന്നാം വാർഡ് സെക്രട്ടറി റോണി വർഗീസിൻ്റെ നേതൃത്വത്തിലാണ് നാട്ടുകാർ പുതിയ ചെയർമാൻ്റെ പകൽ ആദ്യ നിവേദനവുമായി എത്തിയത്.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇത് വരെ പ്രവർത്തന ക്ഷമമാകാത്തതാണ് നാട്ടുകാരുടെ പരാതിക്ക് നിദാനം .ഡേവിസ് നഗറിലെ 75 ഓളം വീട്ടുകാർക്ക് ആശ്വാസമായ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തനക്ഷമമാക്കുമെന്ന വിശ്വാസമാണ് നാട്ടുകാർക്കുള്ളത്.

