
പാലാ :കാരുണ്യ പ്രവർത്തനത്തിന് എത്ര മീറ്റർ പൊക്കമുണ്ടാകും അതാണ് തോമസ് പീറ്റർ(ടിപി).നഗര പിതാവായി തെരെഞ്ഞെടുത്തതൊന്നും തോമസ് പീറ്ററിനെ കാരുണ്യ വഴികളിൽ നിന്നും മാറ്റി നടത്തില്ല .കൊറോണാ കാലത്താണ് തോമസ് പീറ്ററിനെ പലരും അറിഞ്ഞത് തന്നെ .അന്ന് പലർക്കും കിറ്റ് നൽകിയ തോമസ് പീറ്റർ;തന്റെ വാഴ തോട്ടത്തിലെ കുലകളെല്ലാം നാട്ടുകാർക്ക് നൽകി .
കപ്പയും വഴക്കൊലയും നാട്ടുകാർക്ക് നൽകിയ തോമസ് പീറ്റർ ഈയടുത്തായി കൊണ്ടാട്ട് കടവ് തടയണ ആളെ കൂട്ടി അടച്ചാണ് ജനം അറിഞ്ഞത് .ആരെയും നോക്കിയില്ല നാട്ടുകാരെ കൂട്ടി രാവിലെ മുതൽ വെള്ളത്തിലിറങ്ങി തടയണയുടെ സ്റ്റെപ്പുകൾ ഓരോന്നായി മണലിട്ട് നിറച്ച് പൊക്കി.എല്ലാത്തിനും അവസാനം വരെ നേതൃത്വം നൽകി.കരൂർ വരെയാണ് ജല നിരപ്പ് ഉയർന്നത് .ഏകദേശം മുന്നൂറോളം കുടുംബങ്ങൾക്ക് ഇതുമൂലം ജലലഭ്യത ഉറപ്പായി .വലവൂരിൽ വാങ്ങിയിട്ടുള്ള സ്ഥലത്ത് 10 കുടുംബങ്ങൾക്ക് വീട് വയ്ക്കാനുള്ള സ്ഥലം അളന്ന് തിരിച്ചിരിക്കയാണ് ഇപ്പോൾ തോമസ് പീറ്റർ .മാസം 250ഓളം ഡയാലിസിസ് സൗജന്യമായി നടത്തുന്ന പീറ്റർ ഫൗണ്ടേഷൻ്റെ മുഖ്യ സൂത്രധാരനാണ് ഈ തോമസ് പീറ്റർ.
മുണ്ടുപാലം പള്ളി പെരുന്നാൾ വരുമ്പോൾ വഴിയോരം മുഴുവൻ സ്വന്തം ആള്ക്കാരെ നിർത്തി മിഷ്യൻ കൊണ്ട് കാട് തെളിക്കും .അങ്ങനെയാണ് ഓരോ തെരഞ്ഞെടുപ്പിലും തോമസ് പീറ്ററിന്റെ ഭൂരിപക്ഷം വർധിക്കുന്നത്.ഭൂരിപക്ഷം വർധിക്കുമ്പോഴും തോമസ് പീറ്റർ വിനയാന്വിതനാവുന്നു.ഇനിയുമുണ്ട് ഏറെ ദൂരം താണ്ടാൻ .കാരുണ്യ വഴികളിലെ ഈ ഏകാന്ത പഥികന്.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

