Kerala

രാമപുരം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂൾ ആലുമ്‌നി അസോസിയേഷന്‍ വാര്‍ഷികവും അവാർഡ് സമർപ്പണവും നടത്തി

 

പാലാ: രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ആലുമ്‌നി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗവും, പി.എ. ഉലഹന്നാന്‍ പേരുക്കുന്നേല്‍ മെമ്മോറിയല്‍ അവാര്‍ഡ് ദാനവും രാമപുരത്തു നടന്നു .കവിയും ഗാനരചയിതാവും സംഗീതാജ്ഞനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ നാരായണന്‍ കാരനാട്ടിനാണ് പി.എ. ഉലഹന്നാന്‍ അവാർഡ് നലകിയത് യോഗത്തില്‍ വച്ച് എസ്.എസ്.എല്‍.സി., പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സമ്മേളനത്തിൽ ആദരിച്ചു .

ആലുംനി അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം അദ്ധ്യക്ഷത വഹിച്ച സമ്മേളനം സ്‌കൂള്‍ മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു .N രാജേന്ദ്രൻ IPS ,കെ.കെ. ജോസ് കരിപ്പാക്കുടിയില്‍, സിജി സെബാസ്റ്യൻ ,മാര്‍ട്ടിന്‍ പി.എ., ജോജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top