പാകിസ്ഥാന് വിവരങ്ങൾ ചോർത്തിയ യുട്യൂബർ പഞ്ചാബില്‍ പിടിയില്‍. യൂട്യൂബര്‍ ജസ്ബീര്‍ സിങ് ആണ് സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസവും ഒരാൾ പിടിയിലായിരുന്നു.

ചാരവൃത്തി കേസില്‍ നേരത്തേ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. പാക് ഇന്റലിജിന്‍സ് ഉദ്യോഗസ്ഥരുമായും ഇയാള്‍ക്ക് ബന്ധം ഉള്ളതായി കണ്ടെത്തി. മൂന്ന് തവണ ഇയാള്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.

ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ തെളിവുകള്‍ ഇയാള്‍ നശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

