കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി സി തോമസിന്റെ പേരില്‍ വാട്‌സ് ആപ്പിലൂടെ പണം തട്ടാനായി ശ്രമം. പണം ചോദിച്ച് നിരവധി പേർക്ക് സന്ദേശം എത്തിയതായും സൈബർ പൊലീസിൽ പരാതി നൽകിയതായും പി സി തോമസ് പറഞ്ഞു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ പ്രചരണ പരിപാടികളിലാണ്. ആ സമയത്ത് പലരും വിളിക്കുകയും വാട്‌സ് ആപ്പിലൂടെ പണം ചോദിക്കുന്നതായും അറിയിച്ചിരുന്നു. 40,000 രൂപ അടിയന്തരമായി അയച്ചുതരണമെന്ന സന്ദേശം വന്നതായി വിളിച്ചവർ അറിയിച്ചതായും പി സി തോമസ് പറഞ്ഞു.

മലപ്പുറം സൈബർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്തതായി അറിയിച്ചിരുന്നു. എന്നാൽ പി സി തോമസ് എറണാകുളത്താണ് താമസിക്കുന്നതിനാൽ എറണാകുളത്തേക്ക് കേസ് മാറ്റിയിട്ടുണ്ട്.

