Kerala

പത്തനംതിട്ടയിലെ സ്ഥാനാർഥി മോഹം; ആദ്യ ബോംബിട്ട് പി സി ജോർജ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി പി സി ജോർജ്. പത്തനംതിട്ടയില്‍ നിന്നും ബിജെപി സീറ്റിൽ ലോക്സഭയിലേക്ക് ചേക്കേറുന്നത് സ്വന്തം കണ്ടുകൊണ്ടിരുന്ന പിസിയെ വെട്ടിയാണ് അനിൽ ആന്റണിയെ പാർട്ടി കളത്തിൽ ഇറക്കിയിരിക്കുന്നത്.. ഇതിനു പിന്നാലെയാണ് അനിലിനെ പരോക്ഷമായി പരിഹസിച്ചും പട്ടികയില്‍ നീരസം പ്രകടിപ്പിച്ചും പിസി ജോര്‍ജ് രംഗത്തു വന്നത്.

അനില്‍ ആന്റണിക്ക് കേരളവുമായി ഒരു ബന്ധവുമില്ലെന്നും സ്ഥാനാര്‍ഥി ആരാണെന്ന് ജനങ്ങളെ പരിചയപ്പെടുത്തേണ്ട ഗതികേടിലാണ്‌ പത്തനംതിട്ടയിലെ ബിജെപി നേതാക്കളെന്നും പിസി ജോര്‍ജ് പിസി ജോര്‍ജ് പരിഹസിച്ചു. ”അനില്‍ ആന്റണിക്ക് കേരളവുമായി എന്തു ബന്ധമാണുള്ളത്. എകെ ആന്റണിയുടെ മകന്‍ എന്നു പറയാം. എന്നാല്‍ ആന്റണി കോണ്‍ഗ്രസുകാരനാണ്. അപ്പന്റെ പിന്തുണയില്ലാതെ മകനെ പറഞ്ഞു പരിചയപ്പെടുത്തേണ്ട ഗതികേടിലാണ് പത്തനംതിട്ടയിലെ ബിജെപി പ്രവര്‍ത്തകര്‍”- ജോര്‍ജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top