Kerala

‘ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍തുക ലാഭം നല്‍കാം’; ലക്ഷങ്ങള്‍ തട്ടിയെടുത്ത നാലംഗ മലയാളി സംഘം ബംഗളൂരുവില്‍ പിടിയില്‍

കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍തുക ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന നാലംഗ മലയാളി സംഘത്തെ ബത്തേരി പൊലീസ് ബംഗളൂരുവില്‍ നിന്നു പിടികൂടി. തിരുവനന്തപുരം പൂജപ്പുര ബദാനിയ വീട്ടില്‍ ജിബിന്‍(28), കഴക്കൂട്ടം ഷീല ഭവനില്‍ അനന്തു(29), പാലക്കാട് ആനക്കര കൊണ്ടുകാട്ടില്‍ രാഹുല്‍(29), കുറ്റ്യാടി കിഴക്കയില്‍ അഭിനവ്(24) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി ബംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ നിന്നാണ് നാലു പേരെയും അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകള്‍, 8 സിം കാര്‍ഡുകള്‍, 9 എടിഎം കാര്‍ഡുകള്‍, 8.4 ലക്ഷം രൂപ എന്നിവ കണ്ടെടുത്തു. വലിയ വാഗ്ദാനങ്ങള്‍ നല്‍കി പല തവണയായി 2.3 ലക്ഷം രൂപ തട്ടിയെടുത്തെന്ന ബത്തേരി കുപ്പാടി സ്വദേശിയായ അഖില്‍ എന്ന യുവാവ് നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പുസംഘം വലയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top