കോരിച്ചൊരിയുന്ന മഴയിലും നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്റെ ചൂടിലാണ്. ചില പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചിലർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുകയും ചെയ്തപ്പോൾ മറ്റൊരു പാർട്ടി മത്സരിക്കാൻ ആളെ തപ്പി ഇറങ്ങിയിരിക്കുകയാണ്.

നിലമ്പൂരിൽ ബിജെപിയ്ക്കായി മത്സരിക്കാൻ നേതാവിലെ സമീപിച്ചിരിക്കുകയാണ് ബിജെപി നേതാക്കൾ. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫുമായാണ് ബിജെപി നേതാവ് എം ടി രമേഷ് ചർച്ച നടത്തിയത്.

നിലമ്പൂരിൽ ബിജെപി സ്വതന്ത്രയായി മത്സരിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ ഉയർന്നത്.

