നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കലാപശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് വഴിക്കടവ് സ്വദേശി ഫൈസലിനെതിരെ കേസെടുത്തിരിക്കുന്നത്.

താന്‍ ഏതെങ്കിലും പാര്‍ട്ടിയുടെ പ്രവര്‍ത്തകനല്ല. നിലവിലെ വ്യവസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നുമാണ് ഫൈസലിന്റെ മൊഴി. എഎ റഹീം എംപി ഇടപെട്ടാണ് കരിങ്കൊടി കാണിച്ച ഫൈസലിനെ തടഞ്ഞത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നിലമ്പൂരില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

