Kottayam

മത്തങ്ങ വിളവെടുപ്പ് ഉത്സവമാക്കി കടനാട് ഇടവക കൂട്ടായ്മ

 

കടനാട് : ആനചേനയും ആന മത്തങ്ങയും വിളയിച്ചതിൻ്റെ സന്തോഷത്തിലാണ് കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളി കൂട്ടായ്മ. പള്ളി പരിസരത്ത് നട്ടുവളർത്തിയ മത്തങ്ങയുടെയും ചേനയുടെയും വിളവെടുപ്പ് ഇന്നലെ നടന്നു. 15 കിലോയിലധികം തുക്കമുള്ള മത്തയാണ് വിളവെടുപ്പിൽ ലഭിച്ചത്.

വികാരി ഫാ. ജോസഫ് പാനാമ്പുഴയുടെ നേതൃത്വത്തിൽ പിതൃവേദി അംഗങ്ങളാണ് മുഖ്യമായും ഇതിനു നേതൃത്വം നല്കിയത്.
കപ്പ, കാച്ചിൽ, ചേമ്പ്, ചേന ,പയർ എന്നിവയും കൃഷിയിടത്തിൽ ഉണ്ട്. കൂടാതെ, ഡ്രാഗൺ ഫ്രൂട്ടും കുരുമുളകും കൃഷി ചെയ്തിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ടും വിളവെടുത്ത് തുടങ്ങി.

കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ കൃഷിപാഠം പഠിക്കാനും സഹായിക്കാനും സ്കൂൾ മാനേജർ ഫാ. ജോസഫ് പാനാമ്പുഴയ്ക്ക് ഒപ്പമുണ്ട്.വിളവെടുപ്പ് ഉദ്ഘാടനം ഫൊറോന വികാരി ഫാ. ജോസഫ് പാനാമ്പുഴയും കൃഷി ഓഫീസർ രാഖി ജോസും ചേർന്ന് നിർവഹിച്ചു.
വിളവെടുത്ത ഉല്പന്നങ്ങൾ ഇന്ന് പള്ളിയിൽ (ഞായർ ) ലേലം ചെയ്തു കൊടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top