നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് തർക്കിച്ച സംഭവത്തിൽ ഷാഫി പറമ്പിൽ എംപിക്കും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കും എതിരെ ഇലക്ഷൻ കമ്മീഷന് പരാതി. ശ്രീകണ്ഠാപുരം സ്വദേശി എ എം ഹമീദ് കുട്ടിയാണ് പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും പരിശോധന വീഡിയോയിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തെന്നാണ് പരാതി. ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ച് ഇവരുടെ പദവികൾ റദ്ദാക്കണമെന്നും പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പുകാലത്തെ പതിവ് പരിശോധനയെ ആണ് കോൺഗ്രസ് നേതാക്കൾ എതിർത്തത്. നിലമ്പൂരിലേക്കുള്ള വാഹനങ്ങളുടെ സ്വാഭാവിക പരിശോധനയിലാണ് പ്രതിഷേധം ഉടലെടുത്തത്. ഉദ്യോഗസ്ഥരോട് കയർത്താണ് ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സംസാരിച്ചത്.

