നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.

എൽഡിഎഫ് സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങൾ നിലമ്പൂരിലും വലിയ തോതിൽ പ്രാവർത്തികമാക്കി. വികസന പ്രവർത്തനങ്ങളും, ജനക്ഷേമ പ്രവർത്തനങ്ങളും തുടരണമെങ്കിൽ എൽഡിഎഫ് ജയിക്കണമെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് രാഷ്ട്രീയം പറയുന്നില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. കുടിശിക വന്ന എല്ലാ തരം പെൻഷനും കൊടുത്ത് തീർക്കുകയെന്നത് സർക്കാരിൻ്റെ പ്രഖ്യാപിത നിലപാട്.
പെൻഷൻ ജനങ്ങളുടെ അവകാശമാണ് എന്ന് ആവർത്തിച്ച് പറയുന്ന നിലപാടാണ് സർക്കാരിന്റേത്. പെൻഷന്റെ കാര്യത്തിൽ യുഡിഎഫിൽ നിന്ന് വ്യത്യസ്തമായ നിലപാട് എൽഡിഎഫ് സ്വീകരിച്ചിട്ടുണ്ട്

