മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയാഘോഷം തുടങ്ങി യുഡിഎഫ് ക്യാംപ്. വോട്ടണ്ണല്‍ 12 റൗണ്ട് പിന്നിട്ടുകയും ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് ഏഴായിരം പിന്നിട്ടതിനും പിന്നാലെയാണ് യുഡിഎഫ് നേതാക്കള്‍ തികഞ്ഞ ആത്മവിശ്വാസം പങ്കുവച്ച് രംഗത്തെത്തിയത്.

കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കളാണ് വിജയം ഉറിപ്പിച്ചെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടുള്ളത്. ”പിണറായി വിജയന്‍ വിഭാഗത്തിന്റെ സിറ്റിങ് സീറ്റില്‍ യുഡിഎഫിന്റെ ചരിത്ര വിജയം. 2026 ല്‍ യുഡിഎഫ് കേരളം ഭരിക്കും”- എന്നാണ് വിടി ബല്‍റാമിന്റെ പോസ്റ്റ്. യുഡിഎഫ് ക്യാപിലെ ആഹ്‌ളാദത്തിന്റെ വീഡിയോ പങ്കുവച്ചാണ് മുന്‍ എംഎല്‍എയുടെ പ്രതികരണം.

പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി രാഹുല്‍ മാങ്കൂട്ടത്തിലും യുഡിഎഫ് വിജയം വോട്ടെണ്ണല്‍ തീരും മുന്‍പ് തന്നെ പ്രഖ്യാപിച്ചു. ”നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിന്റെ തുടക്കം നിലമ്പൂരില്‍ നിന്ന്… ഇനി യുഡിഎഫ് ന്റെ വഴികളില്‍ വിജയ ‘പൂക്കളുടെ കാലം’….” എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം.

