ഹല്‍ദ്വാനി: ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി കേരളം. വുഷുവില്‍ കെ.മുഹമ്മദ് ജാസിലാണ് തൗലു നാന്‍ഗുണ്‍ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടിയത്.

ഇതോടെ ദേശീയ ഗെയിംസിലെ കേരളത്തിന്റെ മെഡൽ നേട്ടം ഏഴായി. മൂന്ന് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡൽ നേട്ടം.

ദേശീയ ഗെയിംസില്‍ വുഷുവില്‍ ആദ്യമായാണ് കേരളം സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിന് വുഷുവില്‍ രണ്ട് വെങ്കലമുണ്ടായിരുന്നു. അതേസമയം, നീന്തലിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷ ഉയർത്തി സജൻ പ്രകാശ് വീണ്ടും ഫൈനലിൽ കടന്നു.

