കോഴിക്കോട്: കോഴിക്കോട്ടെ കല്ലാച്ചിയിൽ വാണിയൂർ റോഡിൽ ടിപ്പർ ലോറിയുമായി ഇറങ്ങിയ 17കാരൻ പിടിയിൽ.

സംഭവത്തിൽ കുട്ടിയെ നാദാപുരം പൊലീസ് ആണ് പിടികൂടിയത്. കുട്ടിയുടെ പിതാവ് നജീബിന്‍റെ (46) പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം, ആലപ്പുഴ ചേർത്തലയിൽ എംവിഡി പിക്കപ്പ് വാഹനം തടഞ്ഞതോടെ 12കാരൻ ഓടിരക്ഷപ്പെട്ടു. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. മായിത്തറയിൽ മോട്ടോര്‍ വാഹന വകുപ്പ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

