Kerala

വിദ്യാലയങ്ങൾ തുറക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും കുറവിലങ്ങാട് പള്ളിക്കവലയിലെ മാലിന്യ വെള്ളക്കെട്ടിന് പരിഹാരം കാണുവാൻ പറ്റാതെ കുറവിലങ്ങാട് പഞ്ചായത്ത്

 

കുറവിലങ്ങാട് : കുറവിലങ്ങാട് പള്ളി പരിസരത്തു നിന്നു ഒഴുകി വരുന്ന വെള്ളവും, പെയ്ത്തു വെള്ളവും ഒഴുകി പോകേണ്ട ഓട മണ്ണിട്ടു നികത്തി. ബൈപ്പാസ്സിന് സമീപത്തെ നിലമാണ് എംസി റോഡിനേക്കാൾ പൊക്കത്തിൽ മണ്ണിട്ട് നികത്തിയിരിക്കുന്നത്. ഇതുമൂലം ഓടയിൽ മലിന ജലം കെട്ടി കിടക്കുന്നു. മഴ പെയ്യുമ്പോൾ എം സി റോഡിൽ നിന്നും ഓടയിലേയ്ക്കു വെള്ളം ഒഴുകേണ്ടിടത്തു അധികൃതരുടെ ഒത്താശയോടെ റോഡിനേക്കാൾ മണ്ണിട്ട് പൊക്കിയിരിക്കുന്ന പാടത്തു നിന്നും ഓടയിൽ കെട്ടി കിടക്കുന്ന മലിന ജലം, താഴ്ന്നു കിടക്കുന്ന റോഡിലേയ്ക്ക് എത്തുന്നതുകൊണ്ട് വലിയ വാഹനങ്ങളുടെ സ്പീഡ് യാത്രയിൽ കാൽനടയാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും, ടു വീലർ ഉൾപ്പെടെ തുറന്ന വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെയും ശരീരത്തു വരെ
ഈ മലിന ജലം തെറിക്കുന്നു.

ഇത് കുട്ടികൾക്കും മുതിർന്ന വർക്കും വരെ സാക്രമിക രോഗങ്ങൾ ഉണ്ടാകാൻ ഇടവരും. മഴക്കാല സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്ന ഈ സമയത്ത് സാധാരണക്കാരെ രോഗാവസ്ഥയിലേയ്ക്ക് തള്ളിവിടുന്ന കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്തയ്ക്കെതിരെ ബി ജെ പി കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തിനു അടിയന്തിരപ്രാധാന്യത്തോടെ പരിഹാരം കാണാണമെന്ന് കുറവില്ലങ്ങാട് മണ്ഡലം പ്രസിഡന്റ്‌ സിജോ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ബിജെപിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ധർണ്ണ ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുവാൻ മണ്ഡലം യോഗം തീരുമാനിച്ചു.

കുറവിലങ്ങാട് ബൈപ്പാസിൽ അധികാരികളുടെ ഒത്താശയോടെ നടന്ന അനധികൃത നിലം നികത്തൽ മൂലം മാലിന്യം ഉൾപ്പടെ കുറവിലങ്ങാട് പള്ളിക്കവലയിൽ മാലിന്യ വെള്ളകെട്ട് രൂപപ്പെട്ട സ്ഥലം ബിജെപി ജില്ലാ അധ്യക്ഷൻ ലിജിൻലാൽ, സംസ്ഥാന കൗൺസിൽ അംഗം റ്റി എ ഹരികൃഷ്ണൻ, കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ്‌ സിജോ സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റിയംഗം സി എം പവിത്രൻ, കർഷക മോർച്ച ജില്ലാ കമ്മിറ്റി ഷിജോ എസ് ആർ, മണ്ഡലം ഭാരവാഹികളായ റ്റി കെ ബാബു, സുരേഷ് കണ്ടത്തിൽ തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top