Entertainment

താന്‍ ശരീരം മുഴുവന്‍ ദാനം ചെയ്യാൻ തീരുമാനിച്ച ആളാണ്; മോഹൻലാൽ

മരണാനന്തരം നടത്തുന്ന അവയവദാനത്തെ കുറിച്ച് പ്രിയ താരം മോഹൻലാൽ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് വേദിയിൽ വെച്ച് അവയവദാനത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഞാന്‍ എന്‍റെ ശരീരം മുഴുവന്‍ കൊടുത്ത ആളാണ്. എനിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഒരു അവാര്‍ഡ് ഉണ്ട്. ഏറ്റവും കൂടുതല്‍ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യിപ്പിച്ചിട്ടുണ്ട്. പലര്‍ക്കും ഇപ്പോഴും ഈ അവയവദാനത്തെക്കുറിച്ച് തെറ്റായ ധാരണകളാണ്. നമ്മള്‍ മരിച്ചുകഴിഞ്ഞാല്‍ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല. കുറച്ച് സമയത്തിനുള്ളില്‍ ഇത് മറ്റൊരാള്‍ക്ക് ഗുണകരമായി മാറുക എന്നത് ഏറ്റവും വലിയ മനുഷ്വത്യമാണ്. എത്രയോ പേരുടെ ജീവന്‍ രക്ഷിക്കാം. നമ്മള്‍ രണ്ട് കണ്ണുകളിലൂടെ കാണുന്നത് രണ്ട് പേര്‍ക്ക് കാണാമെന്ന് മത്സരാർത്ഥികൾ ചെയ്ത സ്‌കിറ്റിനെ അഭിനന്ദിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top