പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും.

ഭാര്യ അക്ഷത മൂർത്തി, മക്കളായ കൃഷ്ണ, അനുഷ്ക എന്നിവർക്കൊപ്പം നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഋഷി സുനക് എക്സിൽ പങ്കുവച്ചിട്ടുണ്ട്. രാജ്യസഭാഗം സുധ മൂർത്തിയും അവരോടൊപ്പം ഉണ്ടായിരുന്നു.
ഋഷി സുനകുമായി വിവിധ വിഷയങ്ങളെ കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്തു. പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഋഷി സുനക് എക്സിൽ കുറിച്ചു. ഇതിന് മറുപടിയായി ‘ഇന്ത്യയുട ഏറ്റവും അടുത്ത സുഹൃത്ത്’ എന്നാണ് ഋഷി സുനകിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

