രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് ഊഷ്മള വരവേല്‍പ്പാണ്.

മൗറീഷ്യസിലെ ജനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗംഗാജലം എത്തിച്ചു. പ്രയാഗ് രാജിൽ കഴിഞ്ഞ മാസം സമാപിച്ച മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ മൗറീഷ്യസ് ജനതയ്‌ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ഗംഗാജലം കൊണ്ടുവന്നത്.
രാജ്യത്തിലെ പലർക്കും ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് താൻ ഈ പുണ്യജലം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പോർട്ട് ലൂയിസിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

