Kerala

പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്:പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നതിനെതിരെ മന്ത്രി വി ശിവൻകുട്ടി

എറണാകുളം: സ്കൂൾ പിടിഎക്കെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്.ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാൻ.പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു.ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.പിടിഎ ഫണ്ട് ഇന്ന പേരിൽ സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല,.സർക്കാർ നിശ്ചയിച്ച ചെറിയ തുകയെ വാങ്ങാവൂ, നിർബന്ധ പൂർവ്വം വിദ്യാർഥികളിൽ നിന്ന് വൻ പിരിവ് പാടില്ല.

കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ച്രി പറഞ്ഞു. ആൺ എയിഡഡ് സ്കൂളുകളിൽ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . സംസ്ഥാനത്ത് ഏകീകൃത ഫീസ് നിർണ്ണയം നിലവിലുള്ള . ഇത് വേണം എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത് . വൻ തുക. വാങ്ങുന്ന ചില സ്കൂളുകൾ അംഗീകാരം പോലും ഇക്ലാത്തവയാണ്. ചില ആൺ എയ്ഡഡ് സ്ക്കൂളുകൾ ടിസി തടഞ്ഞു വെയ്ക്കുന്നതായി പരാതി ഉണ്ട്. ടിസി ഇല്ലാതെ തന്നെ ഇത്തരം കുട്ടികൾക്ക് എയിഡഡ് സ്കൂളുകളിൽ പ്രവേശനം നൽകും

എൻട്രൻസ് കോച്ചിങ് സെന്‍ററുകളിൽ അമിത ഫീസ് ഈടാക്കുന്നതായി വ്യാപക പരാതിയുണ്ട്.അൺ എയ്ഡഡ് സ്കൂളുകളിൽ അമിത ഫീസ് വാങ്ങുന്നെന്നും പരാതിയുണ്ട്.രക്ഷിതാക്കൾക്ക് അമിത സാമ്പത്തിക ഭാരം അനുഭവിക്കേണ്ടിവരുന്നു.ഫീസ് കുടിശിക ആകുമ്പോൾ ടിസി നൽകാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു.ഈ വിഷയത്തിൽ സർക്കാർ കർശന ഇടപെടൽ നടതതുമെന്നും മന്ത്രി പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top