Kerala

ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല; ഇ ശ്രീധരൻ

കൊച്ചി: ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് മുൻ സ്ഥാനാർഥി മെട്രോമാൻ ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി നാലോ അഞ്ചോ സീറ്റുകളിൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞു. തൃശ്ശൂരിലും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ആലപ്പുഴയിലും വിജയം ഉറപ്പാണ്. തൃശ്ശൂരിൽ സുരേഷ് ഗോപി മികച്ച വിജയം നേടും. തിരുവനന്തപുരത്ത് പ്രതിക്ഷയുണ്ട്. ആലപ്പുഴിൽ ശോഭാ സുരേന്ദ്രൻ നല്ല സ്ഥാനാർത്ഥിയാണെന്നും ശ്രീധരൻ പറഞ്ഞു.

94 വയസ് കഴിഞ്ഞ ഞാൻ ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നാലും മത്സരിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീധരൻ വിശദീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top