Kerala

മെസ്സി വരും, അതിൽ ഒരു സംശയവും വേണ്ട; കായിക മന്ത്രി

കോട്ടയം: മെസ്സി കേരളത്തിൽ എത്തുമെന്നും അതിൽ ഒരു സംശയവും വേണ്ടെന്ന് കായികമന്ത്രി വി അബ്‌ദുറഹിമാൻ. ഒക്ടോബർ അല്ലെങ്കിൽ നവംബറിൽ ആയിരിക്കും അർജന്റീന കേരളത്തിൽ എത്തുക എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ കാര്യത്തിൽ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ ചർച്ചകൾ ആണെന്നും അദ്ദേഹം പറഞ്ഞു. എതിർ ടീമിനെ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top