Kerala

വ്യക്തിഹത്യകൊണ്ട് ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്ന് പിന്നോട്ടുപോകില്ല: മേയര്‍

തിരുവനന്തപുരം: വ്യക്തിഹത്യ കൊണ്ടൊന്നും ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്ത നിര്‍വഹണത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. മേയര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റിലായതിന് പിന്നാലെയാണ് പ്രതികരണം.

‘ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തുടര്‍ച്ചയായി വ്യക്തിഹത്യ നേരിടുകയാണ്. ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് അറിയാന്‍ കഴിഞ്ഞു.

ഇത്തരത്തില്‍ തുടര്‍ച്ചയായി വ്യക്തിഹത്യ നടത്തിയത്‌കൊണ്ടൊന്നും ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വ നിര്‍വഹണത്തില്‍ നിന്നും പിന്നോട്ട് പോകില്ല.’ മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top