അഹമ്മദാബാദ്: ആൺകുഞ്ഞ് വേണമെന്ന ആഗ്രഹത്തെ തുടർന്ന് രണ്ടുവിവാഹം ചെയ്ത്, ഇപ്പോൾ കാമുകിക്കായി രണ്ടുപേരേയും ഉപേക്ഷിച്ച 58കാരനെതിരെ പരാതി നൽകി ഭാര്യമാർ. ഖേഡയിലെ കത്‌ലാല്‍ ടൗണിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഭര്‍ത്താവിനും കാമുകിക്കും കാമുകിയുടെ ബന്ധുക്കള്‍ക്കുമെതിരെയാണ് ഭാര്യമാർ പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തിൽ ആദ്യ ഭാര്യയെ പരാതിക്കാരിയും രണ്ടാമത്തെ ഭാര്യയെ സാക്ഷിയുമാക്കി കത് ലാൽ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ ഖേഡയിലാണ് സംഭവം.
ആൺകുഞ്ഞിനെ വേണം, രണ്ടാമതും വിവാഹം കഴിച്ചു; കാമുകിക്ക് വേണ്ടി ഭാര്യമാരെ ഉപേക്ഷിച്ച 58കാരനെതിരെ പരാതി
By
Posted on