India

മണിപ്പൂരിൽ വീണ്ടും സംഘർഷം; സുരക്ഷാസേനയും കുക്കി വിഭാഗക്കാരും ഏറ്റുമുട്ടി

സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. സുരക്ഷാസേനയും കുക്കി വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

27 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. അക്രമകാരികൾ ഒരു വാഹനത്തിന് തീയിട്ടു. കുക്കി, മെയ്തി പ്രദേശങ്ങൾ ഉൾപ്പെടെ മണിപ്പൂരിലുടനീളം എല്ലാ വാഹനങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശം നാട്ടുകാർ ലംഘിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

കാൻപോക്പി ജില്ലയിൽ, പ്രത്യേകിച്ച് ദേശീയപാത 2 ലെ പ്രദേശങ്ങളിൽ സംഘർഷം രൂക്ഷമായതോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കർഫ്യൂ ഏർപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു. സർക്കാർ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്തുന്നതിനായി ടയറുകൾ കത്തിച്ച് എൻ‌എച്ച് -2 (ഇംഫാൽ-ദിമാപൂർ ഹൈവേ) ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേനയ്ക്ക് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കേണ്ടി വന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top