കൊച്ചി: 8793 കോടി രൂപയുടെ ചിലവ് താങ്ങാൻ ശേഷിയുള്ള ഒരു ഖജനാവിനെ നോക്കി മിസ്റ്റർ ചീഫ് മിനിസ്റ്റർ താങ്കൾക്ക് എങ്ങനെയാണ് പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുകയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ എ റഹീം.

സംസ്ഥാന ഖജനാവ് കാലിയാണെന്നും പൂച്ചപെറ്റുകിടക്കുകയാണെന്നും നയാപൈസയില്ലെന്നും നിരന്തരം പരിഹസിച്ച യുഡിഎഫ് നേതാക്കൾക്കുള്ള വ്യക്തമായ മറുപടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ ഔദ്യോഗിക ആർബിഐ രേഖയെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ എ എ റഹീം ചൂണ്ടിക്കാണിക്കുന്നുണ്ട്.
മിസ്റ്റർ ചീഫ് മിനിസ്റ്റർ ഇനി ഈ കള്ളം പറയരുത്, ഇതാ വിവരാവകാശ രേഖയെന്ന തലക്കെട്ടോടെയാണ് എ എ റഹീം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.