ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തെ എതിർത്ത് മെയ്തെയ് വിഭാഗം. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്നും എംഎൽഎമാർക്ക് സഭാ നേതാവിനെ തിരഞ്ഞെടുക്കാൻ അനുവാദം നൽകണമെന്നുമാണ് മെയ്തെയ് സംഘടനകളുടെ ആവശ്യം.

അതേ സമയം, രാഷ്ട്രപതി ഭരണത്തെ കുക്കി വിഭാഗം സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ മാറ്റത്തേക്കാൾ നല്ലത് രാഷ്ട്രപതി ഭരണമാണ് എന്ന് ഐടിഎൽഎഫ് നേതാക്കൾ പറഞ്ഞു. കുക്കി വിഭാഗം മെയ്‌തെയ് വിഭാഗത്തെ വിശ്വസിക്കുന്നില്ല.
അതിനാൽ പുതിയ മെയ്‌തെയ് മുഖ്യമന്ത്രി ഉണ്ടാകുന്നത് ആശ്വാസകരമല്ലായെന്നാണ് കുക്കി വിഭാഗത്തിൻ്റെ നിലപാട്.

