കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥനുമായി വാക്കേറ്റം നടത്തിയ കല്യാശേരി എംഎൽഎ എം വിജിനെതിരെ കേസ് എടുക്കണമെന്ന് കോൺഗ്രസ്. ഭീഷണിപ്പെടുത്തി കൃത്യ നിർവഹണം തടസ്സപ്പെടുത്തിയ കല്യാശേരി എംഎൽഎക്കെതിരെ കേസ് എടുക്കണം. കളക്ടറേറ്റ് വളപ്പിൽ സമരം നടത്തിയ നൂറോളം നഴ്സുമാർക്കെതിരെ കേസ് എടുത്ത പൊലീസ്, രംഗം വഷളാക്കിയ എംഎൽഎക്കെതിരെ കേസ് എടുക്കാത്തത് പക്ഷപാതിത്തമാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
സിപിഐഎം നേതാക്കൾ പറയുന്നത് അനുസരിക്കുന്ന ഗുണ്ടകളായ പൊലീസുകാർ നല്ലവരും, കൃത്യമായി ജോലി ചെയ്യുന്ന പൊലീസുകാരെ മോശക്കാരാക്കുകയുമാണ് എൽഡിഎഫ് സർക്കാരും പാർട്ടിയും ചെയ്യുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ മത്സരിക്കുന്ന പൊലീസിന് വിജിനെതിരെ കേസ് എടുക്കാൻ ഭയമാണെന്നും ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)