തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിന്റെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ആദ്യവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായിട്ടായിരുന്നു കോണ്‍ഗ്രസ് നേതൃത്വം ഇന്നലെ ചര്‍ച്ച നടത്തിയത്. ഇതോടെ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുമായും കോണ്‍ഗ്രസ് ആശയവിനിമയം നടത്തി.
മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ്(ജോസഫ്)മായും കോണ്‍ഗ്രസ് നേതൃത്വം വീണ്ടും ചര്‍ച്ച നടത്തും. ലീഗ് ഒരു സീറ്റു കൂടി ചോദിച്ചിട്ടുണ്ട്. കോട്ടയം സീറ്റുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളും പരിഹരിക്കേണ്ടതുണ്ട്. അഞ്ചാം തീയതി സീറ്റ് ധാരണ പ്രഖ്യാപിക്കും.