തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ തൃശൂരിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സുരേഷ് ഗോപി. മതിലിൽ താമര വരച്ച ശേഷം രാജ്യത്താകെ താമര തരംഗം ആഞ്ഞടിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. പേര് എഴുതാതെ ചിഹ്നം മാത്രം വരയ്ക്കുകയായിരുന്നു.
സുരേഷ് ഗോപി തന്നെയാണ് തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി എന്നാണ് സൂചന. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ഔപചാരിക തുടക്കമാണ് ഇന്ന് ചിത്രം വരച്ച് സുരേഷ് ഗോപി നിർവ്വഹിച്ചത്. തൃശൂർ വലിയാലക്കൽ ആയിരുന്നു സുരേഷ് ഗോപി ചുവരിൽ താമര വരച്ചത്. താമരയുടെ ചെറിയൊരു ഭാഗം മതിലിൽ വരച്ചു. താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. രാജ്യമൊട്ടാകെ ഉണ്ടാകുന്ന താമര തരംഗം തൃശൂരിലും പ്രതിഫലിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.