പൊയിനാച്ചി: കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. പുലിയുടെ വലതുകണ്ണിന് താഴെ മുറിവുണ്ട്.

കൊളത്തൂർ നിടുവോട്ടെ എം.ജനാർദനന്റെ റബ്ബർ തോട്ടത്തിൽ കഴിഞ്ഞദിവസമാണ് കൂട് സ്ഥാപിച്ചത്. നായയെ കൂട്ടിൽ കെട്ടിയിരുന്നു. നല്ല വലുപ്പമുള്ള പുലിയാണ് കൂട്ടിൽ അകപ്പെട്ടത്.
ഞായറാഴ്ച രാത്രി നായയുടെ കരച്ചിൽ കേട്ട് പരിസരവാസികൾ ഓടിയെത്തിയ പ്പോഴാണ് കൂട്ടിൽപ്പെട്ട പുലിയെ കണ്ടത്.

