Kerala

യുഡിഎഫ് കേന്ദ്രീകരിക്കുന്നത് എൽഡിഎഫിനെ തകർക്കാന്‍: സീതാറാം യെച്ചൂരി

കൊല്ലം: യുഡിഎഫ് കേന്ദ്രീകരിക്കുന്നത് എൽഡിഎഫിനെ തകർക്കാനെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രിയെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നു. ആർഎസ്എസിനെ പേടിക്കുന്നവർ അല്ല കമ്മ്യൂണിസ്റ്റ്കാർ. പകുതിയോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയായി മാറിയെന്ന് യെച്ചൂരി പരിഹസിച്ചു.

‘ഡൽഹിയിൽ ഈ പാർട്ടി അറിയപ്പെടുന്നത് പുതിയ ബിജെപി എന്നാണ്. ബിജെപി മതം മാനദണ്ഡം ആക്കുന്നതിനെതിരെ ശബ്ദം ഉയർത്തുന്നത് ഇടതുപക്ഷം ആണ്. കശ്മീർ വിഷയത്തിൽ കോടതിയിൽ പോയത് സിപിഐഎം ആണ്. ആദ്യമായി ശ്രീനഗറിൽ പോകാൻ കഴിഞ്ഞത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാണ്.
2019 ൽ കോൺഗ്രസ് പ്രതിപക്ഷ നേതാവിന് പോലും കശ്മീർ പോകാൻ കഴിഞ്ഞില്ല’, സീതാറാം യെച്ചൂരി പറഞ്ഞു.

ഇഡിയെ വിട്ടു പേടിപ്പിച്ചപ്പോഴും ആദ്യം എത്തിയത് സിപിഐഎം ആണ്. നേതാവ് അല്ല രാഷ്ട്രീയം ആണ് പ്രധാനമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഏറ്റവും കൂടുതൽ അപലപിക്കേണ്ട സംസ്കാരം ആണ് കോൺഗ്രസിന്റേത്.
തിരെഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകിയിട്ടും പ്രതികരിച്ചില്ല.
ബിജെപി നവമി ദിവസത്തിൽ വർഗീയത ഉയർത്തി വോട്ട് പിടിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നും ചെയ്യുന്നില്ലെന്നും സീതാറാം യെച്ചൂരി വിമർശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top