കേരള സർവകലാശാല സിൻഡിക്കേറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധിയുടെ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻ വിജയം. 70 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.

എസ്എഫ്ഐക്കുവേണ്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയും തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയുമായ വൈഭവ് ചാക്കോ 56 വോട്ട് നേടി. കെഎസ്-യു പ്രതിനിധി മുഹമ്മദ് ഷിനാസ് ബാബു 13 വോട്ടും നേടി. ഒരു വോട്ട് അസാധുവായിരുന്നു.

സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്ത എബിവിപി സ്ഥാനാർഥിയുടെ പട്ടിക സ്ക്രൂട്ടണിയിൽ തള്ളിയിരുന്നു.

