Kerala

കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും അപമാനിച്ചു, മുഖ്യമന്ത്രി മാപ്പ് പറയണം: മൂലം വള്ളംകളി ജലോത്സവ സമിതി

ആലപ്പുഴ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ മൂലം വള്ളംകളി ജലോത്സവ സമിതി. മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മൂലം വള്ളംകളി ജലോത്സവ സമിതി എക്‌സിക്യൂട്ടീവ് അംഗം കെ ജി അരുണ്‍ കുമാര്‍ പറഞ്ഞു.

കുട്ടനാടിനെയും വള്ളംകളി പ്രേമികളെയുമാണ് മുഖ്യമന്ത്രി അപമാനിച്ചു. ചമ്പക്കുളത്ത് വൈകിട്ട് പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘അവധി നല്‍കുന്നത് അല്ല പ്രശ്‌നം. നല്‍കില്ലെന്ന ധിക്കാരപരമായ നിലപാടിലാണ് പ്രതിഷേധം. മുഖ്യമന്ത്രിയുടെ പ്രതികരണം എംഎല്‍എയുടെ മുഖത്തേറ്റ അടിയാണ്.

ന്യായമായ ആവശ്യത്തെ തള്ളിക്കളഞ്ഞ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. ചമ്പക്കുളം മൂലം വള്ളംകളി കേവലം ഒരു കായിക മത്സരം മാത്രമല്ല. കുട്ടനാടിന്റെ ആത്മാവും ജനങ്ങളുടെ വികാരവുമാണ്. മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞതായി പുറത്തുവന്ന വാര്‍ത്ത ഗൗരവതരമാണ്. അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല’, കെ ജി അരുണ്‍ കുമാര്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top