Kerala

മുഖ്യമന്ത്രിയുടെ മുഖമുദ്ര ഇരട്ടത്താപ്പ്; എംവി ​ഗോവിന്ദൻ

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിൽ , മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കണമെന്നാണ് എൽഡിഎഫ് നിലപാട്. കശുമാങ്ങ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് വീര്യം കുറച്ച് മദ്യം ഉൽപാദിപ്പിക്കുമ്പോൾ അത് കർഷകർക്ക് ഗുണം ചെയ്യും.

വീര്യം കുറഞ്ഞ മദ്യത്തെ കുറിച്ച് നല്ല നിർവചനം വേണം. നികുതി കുറയ്ക്കുന്ന നിലപാടുമായി എങ്ങനെ ആണ് ഇതിനെ ബന്ധിപ്പിക്കാൻ കഴിയുകയെന്ന് എംവി ​ഗോവിന്ദൻ ചോദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്തും അപേക്ഷ വന്നിരുന്നു. വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരണമെന്നല്ല ഉത്പാദിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് നയം.

അന്നത്തെ എക്‌സൈസ് വകുപ്പ് മന്ത്രിയെന്ന നിലയില്‍ വളരെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തിരുന്നു. അങ്ങനെ തീരുമാനിക്കുമ്പോഴാണ് വീര്യം കുറ‍ഞ്ഞ മദ്യത്തിന്റെ വിതരണത്തിനായി കമ്പനികളുടെ കത്ത് വരുന്നതെന്ന് എംവി ​ഗോവിന്ദൻ വിശദീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top