Kottayam

കോട്ടയം മൂന്നിലവിലെ കൈക്കൂലി വീരന് 3 വർഷം കഠിന തടവും, അരലക്ഷം രൂപ പിഴയും ശിക്ഷിച്ചു

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ഇടനിലക്കാരൻ മുഖേനെ 50,000/- രൂപ കൈക്കൂലി വാങ്ങിയ കേസിൽ മൂന്നിലവ് വില്ലേജ് അസിസ്റ്റന്റ് കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി ജഡ്‌ജ് ബഹു.മനോജ്.എം. അവർകൾ കണ്ടെത്തി 3 വർഷം കഠിന തടവിനും 50000/- രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഒന്നാം പ്രതി വില്ലേജ് അസിസ്റ്റന്റ് റെജിടി -യെയാണ് ശിക്ഷിച്ചത്.

 

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ ശ്രീമതി. മിനി ശിവരാമൻ എന്നയാളുടെ മാതാവിന്റെ പേരിലുണ്ടായിരുന്ന വസ്‌തു. മാതാവിനെ ടിയാളുടെ സഹോദരൻ സ്വത്തിനുവേണ്ടി കോലപ്പെടുത്തിയതിനെ തുടർന്ന് ബഹു: കോടതിയുടെ ഉത്തരവ് പ്രകാരം ആവലാതിക്കാരിക്ക് ലഭിക്കുകയും, รา സ്ഥലം പോക്കുവരവ് ചെയ്യുന്നതിലേക്ക് മൂന്നിലവ് വില്ലേജ് ഓഫീസർ ആവലാതിക്കാരിയോട് ഇടനിലക്കാരൻ മുഖേനെ 2,00,000/- രൂപ ആവിശ്യപ്പെടുകയും. ടി വിവരം കോട്ടയം വിജിലൻസ് യൂണിറ്റ് DYSP -യെ അറിയിച്ചതിനെ തുടർന്ന് 17/08/2020 തിയതി നടത്തിയ ട്രാപ്പിൽ ടിയാൻ 50,000 രൂപ കൈക്കൂലി വാങ്ങുകയും, അയതി ലേക്ക് രജിസ്റ്റർ ചെയ്‌ത കേസിൽ DYSP, K A വിദ്യാധരൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. ശ്രീകാന്ത് കെ. കെ ഹാജരായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top