തിരുവനന്തപുരം: ഡ്രൈവിങിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി.

താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെതിരായാണ് കെഎസ്ആർടിസി നടപടിയെടുത്തത്. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ആയിരുന്നു ജയേഷ് ഓടിച്ചിരുന്നത്.

ശനിയാഴ്ച വൈകീട്ട് സർവീസ് ആരംഭിച്ച ബസ് ഞായറാഴ്ച രാവിലെയായിരുന്നു താമരശ്ശേരി ചുരം കയറിയത്. യാത്രക്കിടെ ജയേഷ് ഫോൺ ഉപയോഗിക്കുകയായിരുന്നു. അപകടകരമായി വാഹനം ഓടിച്ച ജയേഷിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുമായിരുന്നു.

