കണ്ണൂർ: മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ കസ്റ്റഡിയില്‍. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. കാസർഗോഡ് ചെങ്ങള സ്വദേശി ബലരാജൻ കെ.വി. ആണ് പിടിയിലായത്.

വൈകിട്ട് 6.15 ഓടെ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന തലശ്ശേരി എസ്ഐ ധനേഷ് ബസ് കൈകാണിച്ച് നിർത്തുകയായിരുന്നു.

അപകടമുണ്ടാക്കുന്ന രീതിയില്‍ അശ്രദ്ധമായി ബസ് വരുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് കൈകാണിച്ചതെന്ന് എഫ്ഐആറില്‍ പറയുന്നു. പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്നു ബസ്.

