കണ്ണൂർ: കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം വീണ്ടും സ്ഥാപിക്കാൻ കോൺഗ്രസ് തീരുമാനം. സിപിഐഎം പ്രവർത്തകർ തകർത്ത ഗാന്ധി സ്തൂപം പുനസ്ഥാപിക്കാണ് തീരുമാനം.

കെപിസിസി നേരിട്ടാണ് ഗാന്ധി സ്തൂപം സ്ഥാപിക്കുന്നത്. വെള്ളിയാഴ്ച കെപിസിസി നേതാക്കൾ മലപ്പട്ടത്തെത്തും. കെപിസിസി വർക്കിംഗ് പ്രസിഡൻ്റുമാരായ ഷാഫി പറമ്പിലും പി സി വിഷ്ണുനാഥും മലപ്പട്ടത്തെത്തും.

അടുവാപ്പുറത്തെ ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് മലപ്പട്ടം മേഖലയിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു. ഇതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയും ചെയ്തു.
ഇതിൽ പ്രതിഷേധവുമായാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ഇന്ന് കാൽനട ജാഥ നടത്തിയത്.

