Kerala

കോവളത്ത് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവം; മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൽ

തിരുവനന്തപുരം: കോവളത്ത് യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച കേസിൽ പ്രതിയായ പത്തൊൻപതുകാരൻ പിടിയിൽ. പൂങ്കുളം സ്വദേശി രാഹുൽ ആണ് കോവളം പോലീസിന്റെ പിടിയിലായത്. യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിലെ പ്രതിയാണ് അറസ്റ്റിലായ രാഹുൽ.

പൂങ്കുളം സ്വദേശിയായ ഉല്ലാസി(30) നെയാണ് രാഹുലും സംഘവും കഴിഞ്ഞ ദിവസം ആക്രമിച്ചത്. പ്രതികളുടെ ആക്രമണത്തിൽ ഉല്ലാസിന്റെ ചെവിക്കും കൈയ്‌ക്കും പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസം ഉല്ലാസിന്റെ വീടിന് സമീപത്തുവച്ച് ലഹരി വിൽപന സംഘം പരസ്പരം അടിപിടി കൂടുകയും ഇവർ പോലീസിന്റെ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പോലീസിന് വിവരം നൽകിയത് ഉല്ലാസാണെന്ന് തെറ്റിദ്ധരിച്ച സംഘം വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന രാഹുലിനെ ഇന്നലെയാണ് പോലീസ് പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top