കൊല്ലം ജില്ലയിൽ നിന്നും രണ്ട് ബംഗ്ലാദേശിൽ പൗരന്മാർ പിടിയിൽ.ബംഗ്ലാദേശ് സ്വദേശി നസിറുൾ ഇസ്ലാം (35) , മനോവാർ ഹോട്ട്ചൻ എന്നിവരാണ് പിടിയിലായത്. ആയൂരിൽ നിന്നുമാണ് ഇവർ പിടിയിലായത്.

നസിറുൾ ഇസ്ലാമിനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ആയൂരിൽ നിന്ന് പിടികൂടി അഞ്ചൽ പൊലീസിന് കൈമാറുകയായിരുന്നു. മനോവാർ ഹോട്ട്ചനെ കൊട്ടിയം പൊലീസാണ് പിടികൂടിയത്.അസം സ്വദേശികൾ എന്ന വ്യാജേന കേരളത്തിൽ താമസിക്കുന്നതിനിടെയാണ് ഇരുവരും പൊലീസിൻ്റെ പിടിയിലാകുന്നത്. ഇവരിൽ നിന്ന് ആധാർ കാർഡും പിടികൂടിയിട്ടുണ്ട്.

