കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണെന്ന് അതിജീവിതയുടെ പരാതി.

മുഖ്യപ്രതിയായ മിശ്ര, മുൻ നിയമവിദ്യാര്‍ത്ഥിയും തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയുമാണെന്നും പരാതിയിൽ പറയുന്നു. മന്‍ജോഹിത് മിശ്ര തന്നെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയെങ്കിലും നിലവിലുള്ള ബന്ധം ചൂണ്ടിക്കാട്ടി താൻ വിസമ്മതിക്കുകയായിരുന്നുവെന്നും അതിജീവിത നൽകിയ പരാതിയിൽ പറയുന്നു

കാമുകനെ ഉപദ്രവിക്കുമെന്നും മാതാപിതാക്കളെ കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി കോളേജിനുള്ളിൽ തന്നെ തടവിലാക്കുകയായിരുന്നുവെന്നും അതിജീവിത പറഞ്ഞു. ഒന്നാം വർഷ വിദ്യാർത്ഥിയായ 19 കാരനായ സായിബ് അഹമ്മദ്, 20 കാരനായ പ്രമിത് മുഖർജി എന്നീ രണ്ട് പേരുടെ സഹായത്തോടെയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും അതിജീവിത ആരോപിച്ചു.

