തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് പ്രവേശനം അനിവാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം. മുന്നണി മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

എല്ലാവരും ചേര്‍ന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു. മുന്നണി ഒറ്റക്കെട്ടായി നിന്നാല്‍ ജയിക്കും. കോട്ടയം ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും വിജയം വരിക്കാന്‍ കഴിയുമെന്നും പി ജെ ജോസഫ് പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അടൂര്‍ പ്രകാശ് തന്നെ ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.

