തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് സംസ്ഥാന മന്ത്രിസഭയിലേക്കെത്തുമ്പോൾ എല്ലാ കണ്ണുകളും രാഹുൽ മാങ്കൂട്ടത്തിൽ എന്ന മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനിലേക്കാണ്.

പാലക്കാട് എംഎൽഎ ആയിരിക്കെ ബലാത്സംഗ – ഗർഭഛിദ്ര കേസുകളിൽ പെട്ട് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ, ആ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ വി ഡി സതീശൻ മന്ത്രിസഭയിൽ ഉറപ്പായും ഉണ്ടാകുമായിരുന്ന യുവ നേതാവാണ്..
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകൾ ഒത്തുതീർപ്പാക്കി രാഹുലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കുമോ എന്ന ചോദ്യവും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഇപ്പോൾ ഉയരുന്നുണ്ട്.