Kerala

രാത്രി വൈദ്യുതി മുടങ്ങുന്നു; ആലുവയിലെ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കൊച്ചി: തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ആലുവ എടയാറിലാണ് നാട്ടുകാർ രാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്.

രാത്രി 12 മണിക്ക് നടന്ന ഉപരോധത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകളെത്തി. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. അതുപോലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top