സന്തോഷ് ട്രോഫി ജേതാവും മുന്‍ കേരള ഫുട്‌ബോള്‍ ടീം നായകനുമായ എ നജിമുദ്ദീന്‍ (73) അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. കേരള ഫുട്‌ബോള്‍ ടീമിന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്ന നജിമുദ്ദീന്‍ കൊല്ലം തേവള്ളി സ്വദേശിയാണ്.

1973 ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളായപ്പോള്‍ ടീമിലെ പ്രധാന താരമായിരുന്നു നജിമുദ്ദീന്‍. കേരളത്തിന്റെ കിരീടനേട്ടത്തില്‍ നജിമുദ്ദീന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

അന്ന് ഫൈനലില്‍ ഹാട്രിക്കടിച്ച് തിളങ്ങിയത് ക്യാപ്റ്റന്‍ മണിയാണെങ്കിലും രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയത് 19കാരനായ നജിമുദ്ദീനായിരുന്നു.

