തിരുവനന്തപുരം: കേരള വികസനത്തിൻ്റെ കാലനാകാന്‍ കെ സി വേണുഗോപാല്‍ ശ്രമിച്ചാല്‍ കേരള ജനത കാലാന്തകരാകുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.

മുന്‍പ് മന്ത്രി മുഹമ്മദ് റിയാസ് കെ സി വേണുഗോപാലിനെ വികസനത്തിൻ്റെ കാലന്‍ എന്ന് വിളിച്ച് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐയുടെയും വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് കെ സി വേണുഗോപാലിനെതിരെ നിലപാട് കടുപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാൽ എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
2011- 2016 കാലത്ത് യുഡിഎഫ് സർക്കാരിൻ്റെ കെടുകാര്യസ്ഥ മൂലം മുടങ്ങിപ്പോയ പദ്ധതി ആണ് ഇതെന്നും അതിനാൽ ഇനി ഈ പദ്ധതി ആരും പൂർത്തികരിക്കേണ്ട എന്ന നിലപാടാണ് കെ സി വേണുഗോപാലിനുള്ളതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

