Kerala

വാഹനാപകടത്തിൽ മരിച്ച ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്റെ സംസ്‌കാരം പിന്നീട്

വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയെയും അമ്മയെയും തൃശൂരിലെത്തിച്ചു. അപകടത്തില്‍ മരിച്ച ഷൈനിന്റെ അച്ഛന്റെ സംസ്‌കാരം വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷമായിരിക്കും നടക്കുക. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ ആറുമണിയോടെയാണ് ധര്‍മപുരി ദേശീയപാതയില്‍ വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷൈന്‍ ടോമിന്റെ അച്ഛന്‍ മരിച്ചത്.

അപ്രതീക്ഷിതമായി ലോറി വാഹനത്തിന് മുന്നിലോട്ട് കയറിയതാണെന്നാണ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. ബ്രേക്ക് ചവിട്ടിയെങ്കിലും അപകടം സംഭവിച്ചുവെന്നാണ് ഡ്രൈവര്‍ അനീഷ് മൊഴിനല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വോഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top