India

കേജരിവാൾ; രാജ്യത്ത് ആദ്യമായി ഭരണത്തിലിരിക്കെ അറസ്റ്റിലാകുന്ന മുഖ്യമന്ത്രി

ഡൽഹി: ഇന്നലെ രാത്രി ചോദ്യം ചെയ്യലിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ രാജ്യത്ത് ആദ്യമായി ഭരണത്തിലിരിക്കെ അറസ്റ്റിലാകുന്ന മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആംആദ്മി പാ‍ർട്ടി നേതാവ് കൂടിയാണ് കെജ്‌രിവാള്‍.

ആംആദ്മി എംപി സഞ്ജയ് സിങ്, മുൻ മന്ത്രി മനീഷ് സിസോദിയ എന്നിവർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. മുതിർന്ന നേതാക്കൾ അറസ്റ്റിലായതോടെ ആംആദ്മി പാർട്ടിയുടെ ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. എന്നാൽ കെജ്‌രിവാള്‍ രാജിവെക്കില്ലെന്നും ജയിലിൽ കിടന്ന് ഭരണം നടത്തുമെന്നുമാണ് പാർട്ടി അറിയിക്കുന്നത്. ഇതേ കേസിൽ ബിആർഎസ് നേതാവ് കെ കവിതയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top